ഗുരു ധർമ്മ പ്രചരണ സഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗുരു സ്മൃതി സംഗമവും ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടന്നു. ജിഡിപിഎസ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ ബി യാശോധരന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ ദീപ സ്റ്റെനറ്റ് സ്വാഗതവും ഭദ്രൻ പാറയ്ക്കൽ ഉദ്ഘാടനകർമ്മവും നിർവഹിച്ചു. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക് ആശ്വാസമേകി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ 'തലാബാത്' നടത്തിയ 'ഷെയർ ആൻ ഇൻ ഇഫ്താർ' (Share an Iftar) ക്യാമ്പയിൻ വൻ വിജയം. ഖത്തറിലുടനീളം 15 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.
6,074 ദാതാക്കളിൽ നിന്നായി ഏകദേശം 14.5 ലക്ഷം ഖത്തർ റിയാൽ (343,024 യൂറോ) സമാഹരിക്കാൻ സാധിച്ചു. ......
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27) പ്രവേശന നടപടികൾ ഏപ്രിൽ 12 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് മെയ് പകുതിയോടെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുക. ......
ദോഹ: ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ വിവിധ ആശുപത്രി കവാടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തുന്നു. മാർച്ച് 31 ചൊവ്വാഴ്ച മുതൽ മെഡിക്കൽ സിറ്റിയിലെ പ്രധാന ആശുപത്രി കവാടങ്ങളിലേക്കുള്ള പ്രവേശനം വൺവേ (One-way) ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അസ്യ്യാദ് 2006' (Asyad 2006) റോഡായിരിക്കും
മെഡിക്കൽ സിറ്റിയിലേക്കുള്ള പ്രധാന പ്രവേശന കവാടം.ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, അംബുലേറ്ററി കെയർ സെന്റർ, വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ പ്രധാന കവാടങ്ങളിലാണ് വൺവേ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.വാഹനങ്ങൾ പാർക്ക് ചെയ്യാൻ എത്തുന്നവർ അഹമ്മദ് ബിൻ അലി സ്ട്രീറ്റ് (Ahmed Bin Ali Street) വഴിയുള്ള പ്രവേശനം ഉപയോഗിക്കണം.
ഡ്രോപ്പ്-ഓഫ് & പിക്ക്-അപ്പ്: രോഗികളെ ഇറക്കുന്നതിനും (Drop-off) കയറ്റുന്നതിനുമായി (Pick-up) അസ്യ്യാദ് 2006 റോഡ് ഉപയോഗിക്കാവുന്നതാണ്.
മെഡിക്കൽ സിറ്റിയിലെ തിരക്ക് കുറയ്ക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. ......

ദോഹ: ഖത്തറിലെ സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങിയ ആദ്യദിനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശമായി വിദ്യാഭ്യാസ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതറുടെ നേരിട്ടുള്ള സന്ദർശനം.
ഓൺലൈൻ പഠനത്തിന്റെ ഇടവേളയ്ക്ക് ശേഷം ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയ കുട്ടികളെ നേരിട്ട് സ്വീകരിച്ചും അവരുടെ പഠനാനുഭവങ്ങൾ ചോദിച്ചറിഞ്ഞും മന്ത്രി വിദ്യാലയങ്ങളിൽ സമയം ചെലവഴിച്ചു. സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയ മന്ത്രി, അധ്യയനം സുരക്ഷിതമായി പുനരാരംഭിക്കാൻ പ്രയത്നിച്ച അധ്യാപകർക്കും സ്കൂൾ അധികൃതർക്കും നന്ദി അറിയിച്ചു.സവ്ദ ബിൻത് സമാ പ്രിപ്പറേറ്ററി സ്കൂളിൽ എത്തിയ മന്ത്രി
പെൺകുട്ടികളുടെ പഠനനിലവാരവും ഹാജരും പരിശോധിച്ചു.
അൽ തുമാമ പ്രൈമറി സ്കൂൾ & അൽ വക്ര സെക്കൻഡറി സ്കൂളിൽ ആൺകുട്ടികളുടെ സ്കൂളുകളിലെ സജ്ജീകരണങ്ങൾ മന്ത്രി നേരിട്ട് കണ്ടു.ലിബനീസ് സ്കൂൾ & ഈജിപ്ഷ്യൻ സ്കൂളിൽ കമ്മ്യൂണിറ്റി സ്കൂളുകളിലെ വിദ്യാർത്ഥികളുമായും മന്ത്രി ആശയവിനിമയം നടത്തി.റബിയ അൽ അദാവിയ സെക്കൻഡറി സ്കൂളിൽ ഇവിടുത്തെ അധ്യാപകരുമായി വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് സംസാരിച്ചു.ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള
അൽ ഹിദായസ്കൂളിലെ സൗകര്യങ്ങൾ മന്ത്രി പ്രത്യേകം വിലയിരുത്തി.കുട്ടികളുടെ പഠനസ്ഥിരത ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്കും വലുതാണെന്ന് അവർ ഓർമ്മിപ്പിച്ചു.ഓൺലൈൻ പഠനകാലത്ത് നേരിട്ട വെല്ലുവിളികൾ വിശകലനം ചെയ്യുമെന്നും, വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ കൂടി കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്നലെ ഖത്തറിലുടനീളമുള്ള സ്കൂളുകളിലേക്ക് മടങ്ങിയെത്തിയത്. ......
ദോഹ: കഴിഞ്ഞ നാല് ദിവസമായി ഖത്തറിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ നഗരസഭാ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത മഴക്കെടുതി പ്രതിരോധ സമിതി (Joint Rain Emergency Committee) നടത്തിയത് റെക്കോർഡ് വേഗതയിലുള്ള പ്രവർത്തനം. മാർച്ച് 25 മുതൽ 28 വരെ തുടർച്ചയായി 68 മണിക്കൂർ നീണ്ട വിശ്രമമില്ലാത്ത ദൗത്യത്തിലൂടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാക്കാൻ സമിതിക്ക് സാധിച്ചു.ആകെ 12.8 കോടി (128 Million) ഗാലൻ മഴവെള്ളമാണ് വിവിധയിടങ്ങളിൽ നിന്നായി പമ്പ് ചെയ്ത് നീക്കം ചെയ്തത്.808 തൊഴിലാളികളും 479 അത്യാധുനിക യന്ത്രസാമഗ്രികളും രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരായി.30,416 തവണകളായാണ് ടാങ്കറുകൾ വഴി വെള്ളം കൊണ്ടുപോയത്. ......
വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയതെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. ......
ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ......
കൊച്ചി : ലളിതാംബിക അന്തര്ജനത്തിന്റെ സാഹിത്യത്തിന്റെ ആത്യന്തികമായ മൂല്യം സ്വാതന്ത്ര്യ ബോധമായിരുന്നുവെന്ന് കെ ജയകുമാര് ഐ എ. എസ് (Rtd) അഭിപ്രായപ്പെട്ടു. ......
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐ.എൻ.എസ് സുദർശിനി ഫ്രാൻസിലെ ചരിത്ര തുറമുഖ നഗരമായ സെറ്റിലെത്തി. ലോകയാൻ - 26 ലോകപര്യടനത്തിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. സെറ്റ് നഗരത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്കെയിൽ എ സെറ്റ് എന്ന പരമ്പരാഗത കപ്പൽ പ്രദർശനത്തിൽ ഐ.എൻ.എസ് സുദർശിനി പങ്കെടുക്കും. ......